ഹൈടെക് ലാബ് ഉദ്ഘാടനം

എളേറ്റിൽ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രൈമറി സ്കൂൾ ഹൈടെക് ലാബ് പദ്ധതി എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ്ജില്ല ശാസ്ത്രോത്സവത്തിൽ മികച്ച വിജയം നേടിയവർക്ക് അദ്ദേഹം ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ആഷിഖ് റഹ്മാൻ, കൊടുവള്ളി ബി.പി.ഒ വി.എം. മെഹറലി, പി.ടി.എ പ്രസിഡൻറ് എം.പി. ഉസ്സയിൻ, എം.പി.ടി.എ ചെയർപേഴ്സൻ റജ്ന കുറുക്കാംപൊയിൽ, എസ്.എം.സി ചെയർമാൻ എം.പി. ഗഫൂർ, സബ് ജില്ല ഐ.ടി കോഡിനേറ്റർ കെ.പി. നൗഫൽ, സീനിയർ അസിസ്റ്റൻറ് എൻ.കെ. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എം.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾ ഷുക്കൂർ സ്വാഗതവും ഐ.ടി കോഓഡിനേറ്റർ വി.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.