പുസ്തക പ്രകാശനം

താമരശ്ശേരി: മൃഗസംരക്ഷണ വകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടറും കര്‍ഷക ഭാരതി അവാര്‍ഡ് ജേതാവുമായ ഡോ. പി.കെ. മുഹ്സിന്‍ എഴുതിയ പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ് ഡോ. സി. മധുവിന് നല്‍കി പ്രകാശനം ചെയ്തു. ഐ.വി.എ ജില്ല പ്രസിഡൻറ് ഡോ. എന്‍. മോഹനന്‍ അധ്യക്ഷതവഹിച്ചു. ഡോ. രാജന്‍ ചുങ്കത്ത്, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. മറിയ ലിസാ മാത്യു, ഡോ. ഷൈന്‍കുമാര്‍, ഡോ. സതീഷ് കുമാര്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. യു.കെ. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഉമ, ഡോ. ഷാജിബ്, ഡോ. കെ.കെ. ബേബി, മുസ്തഫ, ഡോ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.