പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കൻഡറിയിൽ പൈതൃകം

പെരുമണ്ണ: ഇ.എം.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൈതൃകം 2019ൻെറ ഭാഗമായി ചരിത്ര പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്തു. ചരിത്രപ്രദർശനം ഹെഡ്മാസ്റ്റർ എൻ. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ പഴയ തലമുറയിലെ കർഷകരെ ആദരിച്ചു. അബ്ദുല്ല എടക്കോട്ട്, അപ്പുട്ടി എന്നീ കർഷകരെയാണ് ആദരിച്ചത്. കേരളപ്പിറവിയുടെ 63 വർഷങ്ങളുടെ ഓർമയായി 63 തൈകൾ വെച്ചു പിടിപ്പിച്ചു. വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും നാട്ടുകാരിൽനിന്നും പുസ്തകങ്ങൾ സമാഹരിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിന് ലൈബ്രറി സംവിധാനം ആരംഭിക്കാൻ അക്ഷരജാലകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡൻറ് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷതവഹിച്ചു. വാർഡ് അംഗം നളിനി, രജനി, വി.പി. ബഷീർ അനിരുദ്ധ്, അനിൽ എന്നിവർ സംസാരിച്ചു. മിനി കുമാരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.