ഇരുട്ടു മൂടി പന്തീരാങ്കാവ് പൊലീസ് സ്​റ്റേഷൻ റോഡ്

പന്തീരാങ്കാവ്: സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാതെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ റോഡ് ഇരുട്ടിൽ. ഉദ്ഘാടനം കഴിഞ് ഞ് ഒരു വർഷത്തോടടുക്കുമ്പോഴും തെരുവു വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ രാത്രിയിൽ ഈ വഴിയിൽ കൂരിരുട്ടാണ്. ഒളവണ്ണ പറപ്പാറ കുന്നിലെ പൊലീസ് സ്റ്റേഷൻ, രാമനാട്ടുകര-വെങ്ങളം ദേശീയപാത ബൈപാസിനോട് ചേർന്ന ഏക പൊലീസ് സ്റ്റേഷനാണ്. അറപ്പുഴ മുതൽ പാലാഴി വരെയുള്ള ഭാഗത്തെ അപകടങ്ങളടക്കമുള്ളവ ഈ സ്റ്റേഷനിലാണ് റിപ്പോർട്ട് ചെയ്യുന്നത്. രാപകൽ ഭേദെമന്യേ നിരവധി ആളുകളെത്തുന്ന സ്റ്റേഷനിലേക്കുള്ള വഴിയാണ് ഇരുട്ടു മൂടി കിടക്കുന്നത്. തെരുവു വിളക്കുകളില്ലെന്നതിന് പുറമെ, പാതയോരം കാടുപിടിച്ച് കിടക്കുന്നതും യാത്രക്കാർക്ക് ഭീഷണിയാണ്. കുന്നുകയറി സ്റ്റേഷനടുത്തെത്തിയാൽ വീടുകളോ മറ്റു സ്ഥാപനങ്ങളോ ഇല്ല. സ്റ്റേഷന് തൊട്ടടുത്ത സിസ്കോയിലെ വെളിച്ചം മാത്രമാണ് റോഡിലേക്കുമുള്ളത്. ഇത് ഏതാനും മീറ്ററുകൾ മാത്രമാണുള്ളത്. നേരത്തേ ചില വൈദ്യുതി കാലുകളിലുണ്ടായിരുന്ന സി.എഫ്.എൽ ലൈറ്റുകളും കത്താതായിട്ട് മാസങ്ങളായി. ഇത് മാറ്റിയിടാനുള്ള നടപടികളുമുണ്ടായിട്ടില്ല. വൈദ്യുതി വിതരണം നിലക്കുമ്പോഴും വെളിച്ചം തെളിയാൻ സൗരോർജ പാനലുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.