ജി.എം.യു.പി സ്കൂളിന് പുതിയ ലാമിനേറ്റർ നൽകി

ഫറോക്ക്: ജി.എം.യു.പി സ്കൂളിന് പുതിയ ലാമിനേറ്റർ നൽകി. മുൻ പി.ടി.എ പ്രസിഡൻറ് ബഷീർ പാണ്ടികശാലയും പി.സി. സലീമും ചേർന്ന് നൽകിയ ലാമിനേറ്റർ പ്രധാനാധ്യാപകൻ രമേശ് കാവിൽ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് പി.എൻ. ഫൈസൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഇ.കെ. താഹിറ സ്കൂൾ നിയമാവലി ലാമിനേറ്റ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സി കോഓഡിനേറ്റർമാരായ കെ. സീതി, പി. ഗിരീഷ്, ബീബ, പി.ടി.എ വൈസ് പ്രസിഡൻറ് ഇസ്മയിൽ പാണ്ടികശാല, കെ. നൗഷാദ്, നാസർ കൊടപ്പന, ഗഫൂർ തങ്ങൾ, പി. ഫസീല, തസ്ലി, കെ. ശിഹാബ് അധ്യാപകരായ ഹബീബ, ആശ, അപർണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.