പന്തീരാങ്കാവ്: സി.പി.എമ്മിൽനിന്ന് മാവോവാദികളെ പുറത്താക്കുകയാണെങ്കിൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ക്ക് എതിരെവരെ നടപടി എടുക്കേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പന്തീരാങ്കാവിൽ ബി.ജെ.പി സംഘടിപ്പിച്ച സി.പി.എം-മാവോയിസ്റ്റ് കൂട്ടുകെട്ടിനെതിരെ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വത്സരാജ് അധ്യക്ഷത വഹിച്ചു. ടി.പി. സുരേഷ്, എം. സുരേഷ്, സി. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. ഡി.എം. ചിത്രാകരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.