മാതൃശാക്തീകരണ പദ്ധതി

ഫറോക്ക്: ഗവ. ഗണപത് വി.എച്ച്.എസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ നടത്തിയ മാതൃശാക്തീകരണ പദ്ധതി പ്രധാനാധ്യാപിക എൻ. പുഷ്പരാജി ഉദ്ഘാടനം ചെയ്തു. പാഠഭാഗങ്ങളിലെ ക്യു.ആർ കോഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് അമ്മമാർക്ക് കുട്ടികളെ പഠനത്തിൽ സഹായിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൈറ്റ് അധ്യാപകരായ പി. രാധാകൃഷ്ണൻ, കെ.കെ. സിന്ധു എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി കെ.ബി. അശോക് കുമാർ, എസ്.ആർ.ജി കൺവീനർ വി.എസ്. ബബിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.