വാളയാർ കേസ് പുനരന്വേഷണം നടത്തണം: ഒപ്പുശേഖരണം തുടങ്ങി

കുന്ദമംഗലം: 'വാളയാറിലെ പെൺകുഞ്ഞുങ്ങൾ നീതിതേടുന്നു, കേസ് സ്വതന്ത്രമായി പുനരന്വേഷണം നടത്തി മുഴുവൻ പ്രതികളെയും ശിക്ഷിക്കുക' എന്ന ആവശ്യം ഉന്നയിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മൻെറ് സംസ്ഥാന വ്യാപകമായി ഒപ്പുകൾ ശേഖരിച്ച് ഗവർണർക്ക് ഭീമഹരജി സമർപ്പിക്കുന്നതിൻെറ ഉദ്ഘാടനം കുന്ദമംഗലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവൻ നിർവഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മൻെറ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗം തൗഹീദ അൻവർ, അൻഷിദ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.