കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് പുതിയ എം.ആർ.െഎ സ്കാനർ വേണം. നിലവിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവർത്തിക്കുന്ന എം.ആർ.െഎ നാലു ദിവസമായി പ്രവർത്തന രഹിതമാണ്. ഒരു മാസത്തിനിടെ മൂന്നുതവണയാണ് പ്രവർത്തനം നിലക്കുന്നത്. പഴക്കം ചെന്ന് പ്രവർത്തനം നിലക്കാറായ എം.ആർ.െഎ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും നടപടിയായിട്ടില്ല. 2008ൽ സ്ഥാപിച്ച എം.ആർ.െഎ 1.5 ടെസ്ല ശേഷിയുള്ളതാണ്. ദിവസം 30-35 എം.ആർ.െഎ സ്കാനിങ്ങുകളാണ് ഇവിടെ നടക്കുന്നത്. പലരും മാസങ്ങൾക്കുമുമ്പ് സമയം വാങ്ങിയാണ് സ്കാനിങ്ങിനെത്തുന്നത്. അടിയന്തര എം.ആർ.െഎ സ്കാനിങ്ങുകൾ വരുേമ്പാൾ പലേപ്പാഴും രാവിലെ മുതൽ ൈവകീട്ടു വരെ രോഗികൾ കാത്തിരിക്കേണ്ടിയും വരും. അതിനിടെയാണ് മെഷീൻ പ്രവർത്തന രഹിതവുമാകുന്നത്. മൂന്നു ദിവസമായി അടിയന്തര സ്കാനിങ് വേണ്ട രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. മെഡിക്കൽ കോളജിൽ 2500 രൂപക്ക് ചെയ്യുന്ന സ്കാനിങ്ങിന് തൊട്ടു താഴെയുള്ള എച്ച്.എൽ.എൽ 3500ഉം സ്വകാര്യ സ്ഥാപനങ്ങളിൽ 4500 വരെയുമാണ് ഇൗടാക്കുന്നത്. മൂന്ന് ടെസ്ല ശേഷിയുള്ള അത്യാധുനിക എം.ആർ.െഎ സ്ഥാപിക്കുമെന്നായിരുന്നു മുമ്പ് പ്രഖ്യാപനമുണ്ടായിരുന്നത്. ശേഷി വർധിപ്പിച്ചാൽ സ്കാനിങ് വേഗത്തിൽ കൂടുതൽ സൂക്ഷ്മമായി നടത്താം. കൂടുതൽ രോഗികൾക്ക് സ്കാനിങ് ചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.