'ഫാഷിസ്​റ്റ്​ ഭീഷണി ഇന്ത്യൻ സമ്പദ്ഘടനയുടെ പതനം മറച്ചുവെക്കാൻ'

പേരാമ്പ്ര: വ്യത്യസ്ത മേഖലകളിൽ ഫാഷിസ്റ്റ് ഭീഷണികൾ വളർത്തുന്നത് ഇന്ത്യൻ സമ്പദ്ഘടനയുടെ പതനം മറച്ചുവെക്കാനാണെന ്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് പ്രസ്താവിച്ചു. ഇതിനെ പ്രതിരോധിക്കാൻ സമൂഹം ആത്മവിശ്വാസം കൈവരിച്ച് ബഹുസ്വരതയിലൂടെയും, സ്നേഹത്തിലൂടെയും രചനാത്മകമായും, ക്രിയാത്മകമായും ജനകീയ ഇടപെടലുകൾ ശക്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര-മേപ്പയൂർ ഏരിയ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മേഖലയിലെ നവോത്ഥാന ചലനങ്ങൾക്ക് പ്രവർത്തകർ നേതൃത്വം നൽകണം. വിദ്യാഭ്യാസമേഖലയിൽ ജാതീയമായ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രംഗത്തിറങ്ങിയ പ്രവർത്തകരെ ജില്ല പ്രസിഡൻറ് അഭിനന്ദിച്ചു. യോഗത്തിൽ ചതുർവർഷ നയപരിപാടികൾ സംഘടനാ സംസ്ഥാന സെക്രട്ടറി കളത്തിൽ ഫാറൂഖ് വിശദീകരിച്ചു. അമീൻ മുയിപ്പോത്ത്, ടി. അബ്ദുല്ല, സഈദ് എലങ്കമൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.