ബാലുശ്ശേരി: തലയാട്-കാവുംപുറം-വയലട റോഡിൽ സർഗവളവിലെ ഉണങ്ങിയ തണൽമരം വാഹനങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു . മാസങ്ങൾക്കുമുമ്പ് മിന്നലേറ്റ് കരിഞ്ഞുണങ്ങിയ മരത്തിൻെറ കൊമ്പുകൾ ഇടക്കിടെ ഒടിഞ്ഞുവീഴുന്നുണ്ട്. അപകടഭീഷണിയുയർത്തുന്ന മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പനങ്ങാട് ഗ്രാമപഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നാട്ടുകാർ പരാതി നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിനോദസഞ്ചാര കേന്ദ്രമായ വയലടയിലേക്ക് നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. സമീപത്തുതന്നെ വൈദ്യുതി ലൈനുകളും ഉണ്ട്. മരം മുറിഞ്ഞുവീണാൽ വൻ അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.