കെ.കെ.ബിക്ക് നാട് തേങ്ങലോടെ വിടനല്‍കി

കക്കട്ടിൽ: സഹകാരിയും മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന കാരളക്കണ്ടി കെ.കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡൻറായിരുന്ന കെ.കെ.ബിയുടെ ഭൗതിക ശരീരം ഞായറാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വി.എം. ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, കെ.പി. ബാലന്‍, കളത്തില്‍ ബാബു, കെ.ടി. അബ്ദുറഹിമാന്‍, പി.കെ. രവീന്ദ്രന്‍, ഒ. രമേശന്‍, വി.ടി. ഗംഗാധരന്‍ ഉള്‍പ്പെടെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. സർവകക്ഷി അനുശോചന യോഗത്തില്‍ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.കെ. രാജന്‍, അഹമ്മദ് പുന്നക്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് അരൂര്‍, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണ്‍, പി. ശ്രീലത, പി.പി. ചാത്തു, വി.വി. മുഹമ്മദലി, മരക്കാട്ടേരി ദാമോദരന്‍, കെ. സജീവന്‍, എം.കെ. ഭാസ്‌കരന്‍, കൂടത്താങ്കണ്ടി സുരേഷ്, കോറോത്ത് ശ്രീധരന്‍, ടി.കെ. രാജന്‍, മണലാട്ട് വത്സരാജ്, ടി.കെ. രാഘവന്‍, കെ.കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.