അത്തോളി: 'ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ' മുദ്രാവാക്യമുയർത്തി മുസ്ലിംലീഗ് നടത്തുന്ന പൗരാവകാശ സംരക്ഷണ റാല ിയുടെ പ്രചാരണാർഥം ബാലുശ്ശേരി മണ്ഡലം മുസ്ലിംലീഗ് വാഹന പ്രചാരണ ജാഥ നടത്തി. അത്തോളി അത്താണിയിൽനിന്നും ആരംഭിച്ച ജാഥ ജില്ല സെക്രട്ടറി നാസർ എസ്േറ്ററ്റ് മുക്ക് ജാഥ ക്യാപ്റ്റൻ മണ്ഡലം ലീഗ് പ്രസിഡൻറ് സി.പി. ബഷീറിന് ഹരിതപതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് ആയിനിപ്പുറത്ത് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. കെ. അഹമ്മദ് കോയ, കെ.ടി.കെ. ഹമീദ്, വി.എം. സുരേഷ് ബാബു, കെ.പി. മുഹമ്മദലി, യു.കെ ശാഫി, ജാഥ നായകൻ സി.പി. ബഷീർ എന്നിവർ സംസാരിച്ചു. ചിത്രം: sun balu22.jpg ബാലുശ്ശേരി മണ്ഡലം മുസ്ലിംലീഗ് വാഹന പ്രചാരണജാഥ അത്തോളിയിൽ ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് ക്യാപ്റ്റൻ സി.പി. ബഷീറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.