പന്തീരാങ്കാവ്: ചാലിയാർ ഉൾപ്പെടെയുള്ള പുഴകളിൽ കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ഒളവണ്ണ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വി. രാജൻ അധ്യക്ഷത വഹിച്ചു. സി. ബാലു, വി. വിജയൻ, പി. ഹരിദാസ്, സി. സെയ്തൂട്ടി ഹാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ചന്ദ്രമോഹൻ (പ്രസി.) എം.എം. സുബ്രഹ്മണ്യൻ (സെക്ര.) ഒ. പ്രമോദ് (ട്രഷറർ), മണാൽ ബാബു (ജോ. സെക്ര.), വി. ഷൈജ (വൈസ് പ്രസി.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.