പന്തീരാങ്കാവ്: ഓണത്തിന് പുതുമയാർന്ന മത്സരമൊരുക്കി യുവ കൂട്ടായ്മ. ഒളവണ്ണ കുന്നത്തുപാലത്ത് മാമ്പുഴയിലാണ് വലവീശൽ മത്സരം സംഘടിപ്പിച്ചത്. പുഴയിൽ ചതുരാകൃതിയിൽ അടയാളപ്പെടുത്തിയ കളത്തിൽ കൃത്യമായി വല വീശിയവരാണ് വിജയികളായത്. രാവിലെ പത്തു മണിയോടെ ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പാലാത്തൊടി മനോജ് വലവീശി ഉദ്ഘാടനം ചെയ്തു. പ്രദേശത്തുകാരായ ടി. ജംഷി, എം.വി. റിനീഷ്, കെ. ബാബു, ടി. രമേശൻ, ടി. സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 20 ഓളം പേർ പങ്കെടുത്തു. ജേതാക്കൾക്ക് സമ്മാനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.