കോഴിക്കോട്: ജില്ലയിലെ ചില്ലറവിൽപനക്കാർക്ക് തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് മൊത്തമായി എത്തിച്ചുനൽകുന്ന സംഘത് തിലെ പ്രധാന കണ്ണി തമിഴ്നാട് വിരുദനഗർ ജില്ലയിലെ ലെകൻ രാജേന്ദ്രൻ (47) നാലു കിലോ കഞ്ചാവുമായി പിടിയിലായി. ഫറോക്ക് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പ്രജിത്തും സംഘവും ചേർന്നാണ് പിടികൂടിയത്. കോഴിക്കോട്-രാമനാട്ടുകര ദേശീയപാതയിൽനിന്നാണ് പിടിയിലായത്. ആഗസ്റ്റ് 18ന് മൂന്നു കിലോ കഞ്ചാവുമായി ബേപ്പൂർ സ്വദേശിയെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ്ചെയ്തു. പ്രിവൻറിവ് ഓഫിസർമാരായ അനിൽദത്ത്കുമാർ, പ്രവീൺ ഐസക്ക്, സിവിൽ എക്സൈസ് ഓഫിസർമാരായ സന്ദീപ്, വിപിൻ.പി, മുഹമ്മദ് അസ്ലം, ടി.ഗോവിന്ദൻ, ധനീഷ്കുമാർ, സവീഷ്.എം.ജലാലുദ്ദീൻ, ൈഡ്രവർ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.