നാദാപുരം: ഭരണപരാജയം മറച്ചുപിടിച്ച് അധികാരങ്ങള്‍ നിലനിര്‍ത്താന്‍ വംശീയതയെ മറയാക്കി രാജ്യത്തിൻെറ സുസ്ഥിരതയ െ ഇല്ലാതാക്കുന്ന സംഘ്പരിവാർ ഭരണം തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൻെറ ഭാഗമായി നാദാപുരത്ത് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. കളത്തില്‍ അബ്ദുല്‍ ഹമീദ്, ടി.കെ. മമ്മു, എം. അബ്ദുല്ല, സി.വി. ഹമീദ് ഹാജി, സി.കെ. അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മരുതോങ്കരയില്‍ കെ.പി. ചന്ദ്രന്‍, വി.കെ. റഫീഖ്, കെ.പി. ജമാല്‍, പി.കെ. ബഷീര്‍, എ.പി. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.