ദുരിതാശ്വാസ കിറ്റുകൾ നൽകി

................ പടം : tue navadhara kadalundi.jpg സ്പന്ദനം കൂട്ടായ്മയുടെ ദുരിതാശ്വാസ കിറ്റ് നവധാര കടലുണ്ടി ഭാരവാഹികൾ സ്വീകരിക്കുന്നു ക ടലുണ്ടി: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സൗഹൃദ കൂട്ടായ്മയായ സ്പന്ദനം പ്രളയബാധിതർക്ക് ഭക്ഷണ-ശുചീകരണ കിറ്റുകൾ നൽകി. ചാലിയം പട്ടർമാട്, കാക്കാതിരുത്തി, കരുവൻതിരുത്തി, മുരുകല്ലിങ്ങൽ, പറയഞ്ചേരിപ്പാടം, വട്ടപ്പറമ്പ്, മണ്ണൂർ സെൻട്രൽ മാർക്കറ്റ്, ഒന്നാം പാലം, ഒറ്റത്തെങ്ങ് പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. ദുരിതബാധിതർക്കുവേണ്ടി കടലുണ്ടി നവധാര ചീഫ് കോഓഡിനേറ്റർ ഉദയൻ കാർക്കോളി സ്പന്ദനം പ്രസിഡൻറ് അബ്ദുൽ സമദിൽനിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. ബ്ലോക്ക് അംഗം സി.എം. സതീദേവി ടീച്ചർ, മനോജ് പുന്നത്ത്, കെ. ഷഫീഖ്, എം. സുജിത, ഇല്യാസ് ചാലിയം, എം.പി. ഷർജു, സൈനബ, കെ. അഫ്താഷ്, കെ.ടി. മുനീർ, കെ. അബ്ദുറഹ്മാൻ, സി.പി. മൊയ്തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.