മരത്തടി കടത്താനുള്ള ശ്രമത്തിനെതിരെ ആക്​ഷൻ കമ്മിറ്റി

പയമ്പ്ര: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മരത്തടികൾ കടത്തികൊണ്ടുപോകാനുള്ള ശ്രമം നടത്തിയവരെ നിയമത്തിന് മുന് നിൽ കൊണ്ടുവരാൻ ആക്ഷൻ കമ്മിറ്റി രംഗത്ത്. തിങ്കളാഴ്ച രാവിലെ ഉണ്ടായ അപകടത്തെത്തുടർന്ന് വെളിച്ചത്തു വന്ന ലക്ഷങ്ങളുടെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കളും പ്രദേശവാസികളും രംഗത്ത് വന്നത്. ലക്ഷങ്ങൾ വില മതിക്കുന്ന മര ഉരുപ്പടികൾ 7000 രൂപയിൽ താഴെ ലേലമുറപ്പിച്ച് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടം. നിർമാണത്തിനുപേയാഗിക്കാൻ കഴിയുന്ന പ്രധാന ഉരുപ്പടികളാണ് പഴകിയ പട്ടികകൾ എന്ന് സൂചിപ്പിച്ച് ലേലം ഉറപ്പിച്ചതായി പറയുന്നത്. ഇതുമൂലം സർക്കാറിന് വൻ നഷ്ടം വരുത്തും വിധം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒത്തുകളി നടത്തിയെന്നാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ പറയുന്നത്. ജില്ല പഞ്ചായത്തിലെ അസി. എൻജിനീയറും അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറും കരാറുകാരനും മറ്റു ചിലരും ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു. സ്കൂളിൽ നടന്നുവരുന്ന കെട്ടിടനിർമാണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് ഇവർ ബുധനാഴ്ച പരാതി നൽകും. അനുമതി കൂടാതെ മരംമുറിച്ച് വിറ്റത്, മരം കടത്തിക്കൊണ്ടുപോകുേമ്പാൾ പിക്-അപ് ജീപ്പ് അപകടത്തിൽ പെട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റത് എന്നിവ സംബന്ധിച്ചും വിശദ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സ്കൂൾ കോമ്പൗണ്ടിൽനിന്ന് അനുവാദമില്ലാതെ സാധനം കടത്തികൊണ്ടുപോകൻ ശ്രമിച്ചതും വിദ്യാർഥികളെ വാഹനമിടിച്ച് പരിക്കേൽപിച്ചതും കാണിച്ച് പി.ടി.എ കമ്മിറ്റിയും ചേവായൂർ പൊലീസിൽ പരാതി നൽകി. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഡ്രൈവറെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇത്രമാത്രം മരത്തടികൾ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും അപകടസ്ഥലത്തെത്തിയപ്പോഴാണ് വസ്തുത മനസ്സിലായതെന്നും മുഖവില നിശ്ചയിച്ച എൻജിനീയർ പറഞ്ഞിരുന്നു. ലേലം റദ്ദ് ചെയ്ത് കരാറുകാരന് നോട്ടീസ് നൽകിയതായും ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.