കട്ടിപ്പാറ: മൃഗസംരക്ഷണ വകുപ്പിൻെറ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വെറ്ററിനറി ക്യാമ്പ് നടത്തി. പ്രളയത്തിൽ ദുരിതത്തിലായ കർഷകർക്ക് അടിയന്തര സഹായമായി ടി.എം.ആർ കാലിത്തീറ്റയും ധാതുലവണ മിശ്രിതവും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. മദാരി ജുബൈരിയ അധ്യക്ഷത വഹിച്ചു. പി.സി. തോമസ്, ബേബി ബാബു, ഇന്ദിര ശ്രീധരൻ എന്നിവർ സംസാരിച്ചു. ഡോ. സി.കെ. ഷാജിബ് സ്വാഗതവും ജയിംസ് കുന്നത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.