വെള്ളിമാട്കുന്ന്: വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനു ശേഷവും ഫയർ ആൻഡ് റെസ്ക്യൂ സേന രംഗത്ത്. കണ്ണാടിക്കൽ, വേങ്ങ േരി ഭാഗങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിലാണ് സേനാംഗങ്ങൾ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞദിവസം കണ്ണാടിക്കൽ എൽ.പി സ്കൂളിലെ കിണർ വറ്റിച്ച് സ്കൂൾ പരിസരം ശുചീകരിച്ചു. ലീഡിങ് ഫയർമാൻ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ വിപിൻ, സാനിജ്, സൈനുദ്ദീൻ, അബ്ദുൽ ഹമീദ്, നിജാസ്, റെജിൻ എന്നീ സേനാംഗങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മേപ്പാടി ഉരുൾ പൊട്ടലുണ്ടായ ക്യാമ്പിലേക്ക് ഒരു ലോഡ് ഭക്ഷ്യവസ്തുക്കൾ വെള്ളിമാട്കുന്ന് സ്റ്റേഷനിൽനിന്നും കയറ്റിയയച്ചും സേന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.