കോഴിക്കോട്: നരേന്ദ്ര മോദിയുടെ ഭരണത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും രക്ഷയില്ലാതായെന്ന് അഖിലേന്ത്യ ജനാ ധിപത്യ മഹിള അസോസിയേഷൻ ട്രഷറർ പി.കെ. ശ്രീമതി. മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻെറ സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അപ്പം ചുട്ടെടുക്കുന്ന പോലെയാണിപ്പോൾ നിയമനിർമാണം. കശ്മീർ വിഷയം പാർലമൻെറ് സ്റ്റാൻഡിങ് കമ്മിറ്റിയിൽപോലും ചർച്ചചെയ്‌തില്ല. ജനദ്രോഹ ബില്ലുകൾ പാസാക്കുമ്പോൾ കോൺഗ്രസ് മൗനത്തിലാണ്. ഇതിനൊക്കെ എതിരെ ജനാധിപത്യവിശ്വാസികൾ രംഗത്ത് വരണമെന്നും അവർ പറഞ്ഞു. ഒക്ടോബർ 24 മുതൽ 27 വരെ കോഴിക്കോടാണ് സമ്മേളനം. സൂസൻ കോടി അധ്യക്ഷയായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, പി. സതീദേവി, കെ. നളിനി, െഡപ്യൂട്ടി മേയർ മീര ദർശക്, കെ. ജമീല, എ.കെ. പ്രേമജം, വി. വസീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.