കോഴിക്കോട്: ജമ്മു-കശ്മീരിനെ കീറിമുറിച്ചതിലും പ്രേത്യക വകുപ്പുകൾ എടത്തുകളഞ്ഞതിലും പ്രതിഷേധിച്ച് കേന്ദ്രസർക്കാറിനെതിരെ നഗരത്തിൽ പ്രതിഷേധമിരമ്പി. സി.പി.എം, വെൽെഫയർ പാർട്ടി, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിലും മിഠായിത്തെരുവ് എസ്.കെ. പൊറ്റെക്കാട് പ്രതിമക്കരികിൽ നടന്ന യോഗത്തിലും പ്രതിഷേധം അണപൊട്ടി. സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺഹാളിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം മിഠായിത്തെരുവ് എസ്.കെ. പൊറ്റെക്കാട് പ്രതിമക്കരികിൽ സമാപിച്ചു. അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷൻ ട്രഷറർ പി.കെ. ശ്രീമതി യോഗം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ അഖിേലന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സൂസൻ കോടി, പി. സതീദേവി, കെ.കെ. ലതിക, കെ. ജമീല, കെ.കെ. ദിനേശൻ, മുസാഫർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. വെൽെഫയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രവർത്തകർ മൊഫ്യൂസൽ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എം.എ. ഖയ്യും, മുസ്തഫ പാലാഴി, അൻവർ സാദത്ത് കുന്ദമംഗലം, റഹീം ചേന്ദമംഗലൂർ എന്നിവർ സംസാരിച്ചു. മുതലക്കുളത്തുനിന്നാരംഭിച്ച ഡി.െവെ.എഫ്.ഐയുടെ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ജില്ലാ പ്രസിഡൻറ് വി.വസീഫ് ഉദ്‌ഘാടനം ചെയ്‌തു. എൽ.ജി. ലിജീഷ് അധ്യക്ഷതവഹിച്ചു. പി.ഷിജിത്, പി.സി. ഷൈജു, പിങ്കി പ്രമോദ്, കെ. അരുൺ, എം. വൈശാഖ്, പി. റിവാറസ്, ടി. മുരളി, ആർ. ഷാജി, എം.എം. സുബീഷ് എന്നിർ സംസാരിച്ചു. എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ്ഓഫിസ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആര്‍. സിദ്ധാര്‍ഥ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. സിനാന്‍ ഉമ്മര്‍, എം.കെ. ബിബിന്‍ രാജ്, ജില്ല ജോ.സെക്രട്ടറി എം.ടി. മുഹമ്മദ് ഇര്‍ഷാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ടി. അതുല്‍ സ്വാഗതവും ജില്ല ജോ.സെക്രട്ടറി കെ.വി. അനുരാഗ് നന്ദിയും പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നോർത്ത് മണ്ഡലം പ്രതിഷേധം ജില്ല ജനറൽ സെക്രട്ടറി കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു. ടി.പി.എം. ജിഷാൻ, ഷാക്കിർ മൂഴിക്കൽ, മൻസൂർ മാങ്കാവ് തുടങ്ങിയവർ സംസാരിച്ചു. ജനാധിപത്യ കൂട്ടായ്മ നടത്തിയ പ്രതിഷേധത്തിന് കെ.പി. പ്രകാശൻ, പി. അംബിക, തൽഹത്ത് വെള്ളയിൽ, ജംഷീർ നെല്ലിക്കോട്, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.