ചെലപ്രം: വിവേകാനന്ദ ഗ്രാമസേവാസമിതി കല്ലുംപുറത്ത് താഴവും എം.ആർ.എസ് ഡയഗ്നോസ്റ്റിക് സൻെറർ മലാപ്പറമ്പും സംയുക് തമായി ഷബ്ന കെ.പിയുടെ നേതൃത്വത്തിൽ സംയുക്തമായി സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തി. കല്ലുംപുറത്ത് താഴത്ത് നടന്ന പരിപാടി എ.വി.എം ഫാർമസി ഡയറക്ടർ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. മനോത്ത് രവീന്ദ്രൻ നായർ ഭദ്രദീപം തെളിച്ചു. വിവേകാനന്ദ ഗ്രാമസേവാസമിതി പ്രസിഡൻറ് കെ. ഷാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രഭുലാൽ , ശ്രീവത്സൻ കൈപ്പുറത്ത്, കെ.പി. വിശ്വൻ എൻ.പി. സോമൻ, അജിത്ത് കുമാർ, കെ. വിശ്വൻ, കെ.എസ്. ശ്രീഗേഷ്, കെ. രാജശേഖരൻ, കെ. ഗണേശൻ എന്നിവർ നേതൃത്വം നൽകി. ഷഹീദ , ദൃശ്യ, ഷബ്ന, സുദീപ എന്നീ മെഡിക്കൽ ടെക്നിഷ്യന്മാരുടെ നേതൃത്വത്തിൽ രോഗനിർണയം നടത്തി. ലിജു കരുവാപ്ര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.