രാമനാട്ടുകര: രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷമുള്ള എൽ.ഡി.എഫിന് എതിരില്ലാതെ തെരഞ ്ഞെടുക്കുന്നത് ദൾ ഉടക്കിൽ വിഫലമായി. അതിനാൽ ഈ മാസം 18 ന് ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉറപ്പായി. ആകെയുള്ള 11ൽ 10ലും സി.പി.എമ്മും ഒരു സീറ്റിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. എന്നാൽ, ദൾ നേതാവ് പൊറ്റത്തിൽ ബാലകൃഷ്ണൻ നോമിനേഷൻ പിൻവലിക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നിർബന്ധമായി. ആറ് ജനറൽ, മൂന്ന് വനിത, എസ്.സി. ഒന്ന്, ഡെപ്പോസിറ്റർ ഒന്ന് തുടങ്ങി 11 അംഗങ്ങളാണ് വേണ്ടത്. ഇതിൽ പൊറ്റത്തിൽ ബാലകൃഷ്ണൻ ജനറൽ വിഭാഗത്തിലാണ് മത്സരിക്കുന്നത്. സി.പി.എം ഏറെ സമ്മർദം ചെലുത്തിയെങ്കിലും നോമിനേഷൻ പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞ ശനിയാഴ്ച അഞ്ചിനായിരുന്നു. ഘടകകക്ഷിയായ ദളിന് ഇത്തവണ ഒരു സീറ്റ് തരാമെന്ന് എൽ.ഡി.എഫ് നേതൃത്വം സമ്മതിച്ചതാണെന്നും അവസാന നിമിഷം തഴയുമെന്നായപ്പോഴാണ് കൊടുത്ത നോമിനേഷൻ പിൻവലിക്കാതെ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നതെന്നും പൊറ്റത്തിൽ ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.