ചക്രക്കസേരകൾക്ക്​ ഫൂട്ട്​റെസ്​റ്റില്ല; മെഡിക്കൽ കോളജിൽ രോഗികൾക്ക്​ ദുരിതം ചികിത്സ വേണം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചക്രക്കസേരകളിൽ പലതിനും ചക്രങ്ങളും ഫൂട്ട്റെസ്റ്റുകളും ഇല്ല. ചക്രങ്ങളില്ലാത്തവ മൂലക്കിട്ടിട്ടുണ്ടങ്കിലും ഫൂട്ട്റെസ്റ്റില്ലാത്തവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഫൂട്ട് റെസ്റ്റ് ഇല്ലാത്തതുമൂലം രോഗികൾ വളരെ ബുദ്ധിമുട്ടുകയാണ്. ചില ചക്രക്കസേരകൾക്ക് ഫൂട്ട്റെസ്റ്റിനു പകരം കയറുകെട്ടി താൽക്കാലിക 'പരിഹാരം' ഉണ്ടാക്കിയിട്ടുണ്ട്. ചിലതിന് ഒറ്റ ഫൂട്ട്റെസ്റ്റ് മാത്രമാണുള്ളത്. അതിൽ രണ്ടു കാലും കയറ്റിവെച്ചാണ് രോഗികൾ സഞ്ചരിക്കുന്നത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഏകദേശം 10 ചക്രക്കസേരകൾ ഉണ്ട്. ഇവയിൽ പലതിനും ഫൂട്ട് റെസ്റ്റില്ല. ഇതുമൂലം രോഗികളുടെ കാലുകൾ നിലത്തുരഞ്ഞ് പരിക്കേൽക്കുകയാണ്. അസ്ഥിരോഗികളാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. കാലിന് പരിക്കേറ്റവും കാലിൻെറ എല്ലു പൊട്ടിയവരുമായ രോഗികൾ പലരും കാലു നീട്ടിപ്പിടിച്ചാണ് വീൽ ചെയറിൽ സഞ്ചരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.