ചാലിയം: ചാലിയത്ത് പരിഭ്രാന്തിപരത്തിയ നായ് മൂന്നു പേരെ കടിച്ചു. ചാലിയം സ്വദേശികളായ കോട്ടക്കണ്ടി ബഷീർ, ലോട്ടറി ക്കച്ചവടക്കാരൻ ഭരതൻ, കപ്പലങ്ങാടി കുഞ്ഞുട്ടി എന്നിവർക്കാണ് കടിയേറ്റത്. പൂച്ചക്കും ഏതാനും കോഴികൾക്കും കടിയേറ്റതായും നാട്ടുകാർ പറഞ്ഞു. മണ്ണൂർ ഭാഗത്തുനിന്ന് വന്ന നായ് ചാലിയം, കടുക്കബസാർ, കപ്പലങ്ങാടി എന്നിവിടങ്ങളിലൊക്കെ ഓടിയത് പേയിളകിയാണെന്ന അഭ്യൂഹവും പരന്നു. കടിയേറ്റവർക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.