ബേപ്പൂർ: ഫിഷറീസ് മറൈൻ എൻഫോഴ്സ്മൻെറ് ആൻഡ് വിജിലസ് വകുപ്പിൻെറ കീഴിൽ ജോലി ചെയ്യുന്ന സി റെസ്ക്യൂ ഗാർഡിന് യൂനിഫോമും പൊലീസ് സേനാംഗങ്ങൾക്ക് മഴക്കോട്ടും വിതരണവും ചെയ്തു. 2010 മുതൽ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മൻെറ വകുപ്പിന് കീഴിൽ താൽക്കാലികമായി നാല് സീ റെസ്ക്യൂ ഗാർഡുമാരാണ് ബേപ്പൂരിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ സൂനാമി, ഓഖി, പ്രളയം സമയങ്ങളിൽ നിരവധി ജീവൻ രക്ഷാപ്രവർത്തനങ്ങളിലൂടെ സ്തുത്യർഹമായ സേവനമാണ് ഇവർ നടത്തിയിട്ടുള്ളത്. യൂനിഫോം വിതരണത്തിൻെറ സംസ്ഥാന തല ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എറണാകുളത്ത് സി.എം എഫ്.ആർ.ഐ ( സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ) ഹാളിൽ നിർവഹിച്ചു. ബേപ്പൂരിൽ നടന്ന യൂനിഫോം വിതരണ പരിപാടിയിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ പി. രഞ്ജിനി, മറൈൻ എൻഫോഴ്സ്മൻെറ് സബ് ഇൻസ്പെക്ടർ എ.കെ. അനീശൻ, അസി. സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ഇ. സന്തോഷ് കുമാർ, വിചിത്രൻ, സിവിൽ പൊലിസ് ഓഫിസർമാരായ അനീഷ്, രൂപേഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ താജുദ്ദീൻ, രാജേഷ്, ഷൈജു, വിഘ്നേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.