കോഴിക്കോട്: ജലപാത പദ്ധതിയിൽ നവീകരിക്കുന്നതിൻെറ മുന്നോടിയായി പായലും മാലിന്യവും പൂർണമായി നീക്കിയ കനോലി കനാലിൽ ഒന്നരമീറ്റർ വരെ ചളി നീക്കി ആഴം കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. കനാലിൽ ഏറ്റവും ആഴമുള്ള കുണ്ടുപ്പറമ്പ് മേഖലയിലെ മുടപ്പാട്ടുപാലം ഭാഗത്തെ ചളിയാണ് യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കിത്തുടങ്ങിയത്. സില്‍റ്റ് പുഷര്‍, ക്രെയിന്‍ എന്നിവ ഉപയോഗിച്ചാണ് പ്രവൃത്തി. ചളി സില്‍റ്റ് പുഷര്‍കൊണ്ട് നീക്കിയ ശേഷം ക്രെയിനിൽ ഘടിപ്പിച്ച യന്ത്രത്തൊട്ടിയിൽ കോരിയെടുത്താണ് ആഴം കൂട്ടൽ. കനാല്‍ ശുചീകരണത്തിൻെറ ആദ്യ ഘട്ടമായി കല്ലായി പുഴയോട് കനാൽ ചേരുന്ന മൂര്യാട് ഭാഗത്ത് ചളി നീക്കിയിരുന്നു. പുഴയുമായി ചേരുന്ന ഭാഗത്ത് നേരത്തേ വലിയ അളവിൽ മണൽക്കൂന രൂപപ്പെട്ടിരുന്നു. ഇവ നീക്കി കനാലിലേക്കുള്ള വെള്ളത്തിൻെറ ഒഴുക്ക് വീണ്ടെടുത്താണ് മേയ് ആദ്യവാരം പ്രവൃത്തി ആരംഭിച്ചത്. െകാച്ചിയിലെ മാറ്റ്പ്രോപ് ടെക്നിക്കൽ സർവിസിനാണ് ചളി നീക്കൽ കരാർ. കല്ലായിപ്പുഴ മുതൽ കോരപ്പുഴ വരെയുള്ള കനാലിൻെറ 11.2 കിലോമീറ്ററിലെ ചളിയാണ് 46 ലക്ഷം രൂപ ചെലവിൽ നീക്കം ചെയ്യുന്നത്. 'ഓപറേഷൻ കനോലി കനാൽ'എന്ന പേരിൽ ജില്ല ഭരണകൂടം, കോഴിക്കോട് നഗരസഭ, വേങ്ങേരി നിറവ് എന്നിവയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ കനാൽ ശുചീകരിച്ച് ആറുമാസംകൊണ്ട് 2513 ചാക്ക് മാലിന്യം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.