കുന്നുമ്മൽ തോട്ടിൽ പ്ലാസ്​റ്റിക്​ മാലിന്യം നിറയുന്നു

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന നീർത്തടമായ കുന്നുമ്മൽ തോട് ശുചീകരിച്ച് വർഷം ഒന്നു പിന്നിടുമ്പോഴേക ്കും പ്ലാസ്റ്റിക് മാലിന്യത്താൽ വീർപ്പുമുട്ടുന്നു. പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഒരു വർഷം മുമ്പ് ജലദിനത്തിൽ ജനകീയമായി ശുചീകരിച്ച തോട്ടിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ നിറഞ്ഞ സ്ഥിതിയാണ്. കുന്നുമ്മൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ-യുവജന സാംസ്കാരിക സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് തോട് കഴിഞ്ഞ വർഷം ശുചീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും തോട് ശുചീകരണത്തിൽ പങ്കാളികളായിരുന്നു. മഴ ശക്തിയായതോടെയാണ് പ്ലാസ്റ്റിക് മാലിന്യം തോടിൻെറ ചില ഭാഗങ്ങളിൽ അടിഞ്ഞുകൂടിയത്. സമീപവാസികൾ തോട് മലിനമാക്കാതിരിക്കാൻ ജാഗ്രത പുലർത്തിയിരുെന്നങ്കിലും ദൂരെനിന്നു ഒഴുകിയെത്തുന്ന മാലിന്യം പലസ്ഥലങ്ങളിൽ കുമിഞ്ഞുകൂടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.