കോഴിക്കോട്: ആൾക്കൂട്ടങ്ങളുെട വിദ്വേഷ അക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമസഹായം ഉറപ്പാക്കുമെന്നും ഇതിന് എല ്ലാ സംസ്ഥാനങ്ങളിലും ലീഗൽ സെല്ലുകൾ രൂപവത്കരിക്കുമെന്നും ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും മതേതര കൂട്ടായ്മകളും വിളിച്ചുചേർക്കും. തീവ്ര മതനിരപേക്ഷ നിലപാട് കൈക്കൊണ്ടാൽ യൂത്ത് കോൺഗ്രസിനും പരിപാടിയുമായി സഹകരിക്കാം. ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെയുള്ള സംഘ്പരിവാർ അതിക്രമങ്ങൾക്ക് കേന്ദ്ര സർക്കാറും ചില സംസ്ഥാന സർക്കാറും പിന്തുണ നൽകുകയാണ്. ആൾക്കൂട്ട കൊല സംബന്ധിച്ച് നേരത്തെ ഡി.വൈ.എഫ്.െഎ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചെങ്കിലും വേണ്ട ഇടപെൽ ഉണ്ടായിട്ടില്ല. ജയ് ശ്രീരാം വിളിക്കുന്നതുവരെ മർദിക്കുകയും വിളിക്കാത്തവരെ അടിച്ചു െകാല്ലുകയുമാണ് ചെയ്യുന്നത്. ശ്രീരാമൻെറ പേര് അക്രമത്തിന് ഉപയോഗിക്കുന്ന സംഘ്പരിവാർ ഹിന്ദു സമൂഹത്തോട് മാപ്പുപറയണം. ആൾക്കൂട്ട െകാലക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്വേഷ പ്രസ്താവനയിറക്കുന്ന കേരളത്തിലെ ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെ ബി.െജ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവ് പെൺകുട്ടിയെ പീഡിപ്പിച്ച എം.എൽ.എക്കെതിരെ നടപടിയെടുക്കാത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ഉൾപ്പെടെ സംഭവങ്ങളെ ഇതുമായി താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മിറ്റി അംഗം രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത്, ജില്ല പ്രസിഡൻറ് വി. വസീഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.