മാലിന്യ സംസ്‌കരണ നിയമങ്ങളും ചട്ടങ്ങളും: പരിശീലനം രണ്ടു​മുതല്‍

കോഴിക്കോട്: ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഹരിത കേരളം മിഷനും കിലയും ചേര്‍ന്ന് പരിശീലനം സംഘടിപ്പിക്കും. ജില്ലയില്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 9.30 മുതല്‍ വൈകീട്ട് നാലു വരെ ജില്ല പ്ലാനിങ് സെക്രേട്ടറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പരിശീലനം. എട്ട്, ഒമ്പത് തീയതികളില്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കും 12, 13 തീയതികളില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പരിശീലനം നൽകും. 12, 13, 14 തീയതികളില്‍ ബ്ലോക്ക്തലത്തിലും 15ന് വാര്‍ഡ് തലത്തിലും പരിശീലനം നൽകും. പ്രവാസി പുനരധിവാസ യജ്ഞത്തില്‍ പങ്കാളിയാകാം കോഴിക്കോട്: നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയില്‍ വായ്പാ സഹായം അനായാസമായി ലഭ്യമാക്കുന്നതിനായി ബാങ്കുകളുമായി ചേര്‍ന്ന് ഫീല്‍ഡ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ല സഹകരണ ബാങ്കിൻെറ സഹകരണത്തോടെ ആഗസ്റ്റ് 13ന് രാവിലെ 10ന് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഒാഡിറ്റോറിയത്തിലാണ് ക്യാമ്പ്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്ക് വായ്പക്ക് അപേക്ഷിക്കാം. സംരംഭകരാകാന്‍ താൽപര്യമുളളവര്‍ നോര്‍ക്ക റൂട്ട്സിൻെറ വെബ്സൈറ്റായ www.norkaroots.org യില്‍ NDPREM ഫീല്‍ഡില്‍ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യണം. കയറ്റിറക്ക് കൂലി പട്ടിക പുതുക്കല്‍: യോഗം 14ന് കോഴിക്കോട്: ജില്ലയിലെ ഗാര്‍ഹിക കെട്ടിടനിർമാണ കയറ്റിറക്ക് മേഖലയിലെ കൂലി പട്ടിക പുതുക്കി നിശ്ചയിക്കുന്നതിനുള്ള യോഗം ആഗസ്റ്റ് 14ന് ഉച്ചക്ക് 2.30ന് ജില്ല ലേബര്‍ ഓഫിസില്‍ ചേരും. ട്രേഡ് യൂനിയന്‍ പ്രതിനിധികളും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് പ്രതിനിധികളും ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ ഉള്ളവരും യോഗത്തില്‍ എത്തണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.