കക്കട്ടിൽ: കുളങ്ങരത്തെ പാറക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാർഡ് അംഗം വിളിച്ചുചേർത്ത സർവകക്ഷി യോഗം ബുധനാഴ്ച നാലുമണിക്ക് അംഗൻവാടിയിൽ ചേരും. ജില്ല കലക്ടറുടെ ഒപ്പം പരിപാടിയിൽ നൽകിയ പരാതിയിൽ കലക്ടർ സാംബശിവ റാവു പാറക്കുളവും പരിസരവും നേരിൽകണ്ട് നാലു മാസത്തിനകം ശുചീകരിച്ച് സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയതിൻെറ പശ്ചാത്തലത്തിലാണ് യോഗം. മാലിന്യം നിറഞ്ഞ് കുളം കൊതുകുവളർത്തുകേന്ദ്രമായി ആരോഗ്യത്തിന് ഭീഷണിയായതോടെയാണ് കുളം സംരക്ഷണ സമിതി പ്രവർത്തകർ കലക്ടർക്ക് നിവേദനം നൽകിയത്. ഈ ജലസ്രോതസ്സിലെ വെള്ളത്തിന് കറുത്ത നിറം വന്നതും പരിസരവാസികളെ ആശങ്കയിലാക്കിയിരുന്നു. സമീപത്തെ കിണറുകളും മലിനമായതോടെ തൊട്ടടുത്ത് െഡങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുകയും ചെയ്തിരുന്നു. റവന്യൂ പുറമ്പോക്കിലെ വറ്റാത്ത നീരുറവയായ കുളങ്ങരത്തെ പാറക്കുളം സംരക്ഷിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതോടെ യാഥാർഥ്യമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കുന്നുമ്മൽ പഞ്ചായത്തിലെ കുളങ്ങരത്ത് റവന്യൂ പുറമ്പോക്കിൽ ഒന്നേമുക്കാൽ ഏക്കറോളം വരുന്ന സ്ഥലത്തെ വലിയ പാറക്കുളത്തിലെ ജലമാണ് അധികൃതരുടെ അനാസ്ഥകാരണം നശിക്കുന്നത്. കുളവു പരിസരവും സംരക്ഷിച്ചുനിർത്താൻ ആവശ്യമായ നടപടികൾ നാലു മാസത്തിനകം നടത്തണമെന്ന കലക്ടർ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.