വിഷ്ണുവിൻെറ വേർപാടിൽ വിതുമ്പി നാട് പേരാമ്പ്ര: പൈതോത്ത് കാപ്പുമ്മല്‍ തത്തോത്ത് വീട്ടില്‍ വിജയന്‍-ജീജ ദമ്പതികളുടെ മകനും ചൈനയിൽ എം.ബി.ബി.എസ് വിദ്യാർഥിയുമായ വിഷ്ണുവിൻെറ (19) അപകടമരണത്തിൽ വിതുമ്പി നാട്. ചൈനയിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ വിഷ്ണു ഒരാഴ്ച മുമ്പാണ് അവധിക്ക് വീട്ടിൽ വന്നത്. ഇവർ മൂന്ന് സുഹൃത്തുകൾ കാറിൽ എറണാകുളം പോയി തിരിച്ചുവരുകയായിരുന്നു. ഒരു സുഹൃത്ത് വഴിയിൽ ഇറങ്ങിയിരുന്നു. വിഷ്ണുവും ചോമ്പാല സ്വദേശി മുഹമ്മദ് ഫായിസും കാറിൽ വരുമ്പോൾ പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഇരുവരും മരിക്കുകയായിരുന്നു. ഫായിസും മെഡിക്കൽ വിദ്യാർഥിയാണ്. വിഷ്ണുവിൻെറ മരണം പൈതോത്ത് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി. റേഷൻകട നടത്തുന്ന വിജയൻ ബാങ്ക് ലോണും മറ്റും തരപ്പെടുത്തിയാണ് മകനെ ചൈനയിൽ പഠിക്കാനയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.