കാലിക്കറ്റിൽ പരീക്ഷ നടത്തിപ്പ് എളുപ്പമാക്കാൻ ചോദ്യബാങ്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷ നടത്തിപ്പ് എളുപ്പമാക്കുന്നതിന് എല്ലാ വിഷയങ്ങളിലും ചോദ്യബ ാങ്ക് തയാറാക്കും. ചോദ്യബാങ്ക് തയാറാക്കുന്നതോടെ പരീക്ഷ നടത്തിപ്പിലുണ്ടാവുന്ന കാലതാമസം, സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങള്‍ വരുന്ന സാഹചര്യം, ചോദ്യങ്ങളുടെ ആവര്‍ത്തനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. ചോദ്യബാങ്ക് തയാറാക്കുന്നതില്‍ വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. മനോഹരന്‍ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. റിജുലാല്‍, ഡോ. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ്കുമാര്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ.പി. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുണെ സര്‍വകലാശാല ഐ.ടി മാനേജര്‍ ഡോ. ലളിത് പവാര്‍ പരീക്ഷ നടത്തിപ്പിലെ ആധുനികവത്കരണത്തെക്കുറിച്ച് ക്ലാസെടുത്തു. 900ൽ അധികം അഫിലിയേറ്റഡ് കോളജുകളിലെ ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ ഓൺസ്ക്രീനായി പുണെയിൽ വിജയകരമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുണെ സർവകലാശാല മാതൃകയിൽ പരീക്ഷഭവനിൽ 'ഡിജിറാക്' സംവിധാനം ഏർപ്പെടുത്തുന്നതിൻെറ ഭാഗമായാണ് ലളിത് പവാർ എത്തിയത്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.