കോഴിക്കോട്: എൻ.ആർ.െഎ നിക്ഷേപമടക്കം മുന്നിൽകണ്ടാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നെതന്ന് സഹകരണ മന്ത്രി കടകംപള ്ളി സുരേന്ദ്രൻ. കേരളത്തിലെ എൻ.ആർ.െഎ നിക്ഷേപം ഒന്നരലക്ഷം കോടിയിലധികം രൂപയാണ്. ഇതിൽ ചില്ലിക്കാശുപോലും സഹകരണ ബാങ്കിലില്ല. കേരള ബാങ്കിലൂടെ ഇതിൻെറ പകുതിയെങ്കിലും നിക്ഷേപമായി സ്വീകരിക്കാനായാൽ വലിയ മുതൽക്കൂട്ടാവും. പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ജില്ലകളിൽനിന്നുമുള്ള പ്രതിനിധികളാണ് കേരള ബാങ്കിനെ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡ് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ നിക്ഷേപ ഗ്യാരണ്ടിപത്രം വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യുവാക്കളെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കാനാവണം. അതിനാവശ്യമായ തരത്തിൽ മികച്ച സേവനം ഒരുക്കണം. നോട്ട് നിരോധനത്തിനുപിന്നാലെ സഹകരണ മേഖലയെ തകർക്കാൻ െതറ്റായ പ്രചാരണങ്ങൾ നടത്തിയവർ നിക്ഷേപം രണ്ടുലക്ഷം കോടിയിലധികമായത് കാണണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബോർഡ് ൈവസ് ചെയർമാൻ പി. ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, സഹകരണ സംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ, ഇ. രമേഷ് ബാബു, കെ. രാമകൃഷ്ണൻ, വി.കെ. രാധാകൃഷ്ണൻ, ടി. മുഹമ്മദ് അഷ്റഫ്, കുടത്താംകണ്ടി സുരേഷ്, കെ.പി. സുജല, പി. റഹീം, എം.കെ. കൃഷ്ണദാസൻ, എം. സുബൈദ, ചന്ദ്രൻ കോയ്ലോടൻ തുടങ്ങിയവർ സംസാരിച്ചു. എം. റഫീക്ക ബീവി സ്വാഗതവും കെ.എസ്. അരുൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.