കൽപറ്റ: വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കംഫർട്ട് സ്റ്റേഷനിൽനിന്ന് മാലിന്യം നീക്കുമ്പോഴാണ് നഗരസഭ പഴയ ബസ് സ്റ്റാൻഡിൽ മാലിന്യം വീണതെന്ന് കൽപറ്റ നഗരസഭ അധികൃതർ അറിയിച്ചു. സ്റ്റാൻഡിൽ നിർമാണം നടക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിൻെറ പ്രവൃത്തിയെടുത്ത കരാറുകാരൻെറ ഉത്തരവാദിത്തത്തിൽ പെട്ടതാണ് പഴയ ടാങ്കിൻെറ ശുചീകരണം. നഗരസഭ എൻജിനീയർ ടാങ്കിലെ മാലിന്യം വെള്ളാരം കുന്നിലെ ശുചീകരണ പ്ലാൻറിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി കരാറുകാരൻ 2000 ലിറ്ററിൻെറ രണ്ട് ടാങ്കിൽ മാലിന്യം പ്ലാൻറിൽ എത്തിച്ചു. മൂന്നാമത്തെ ടാങ്കിൽ കാൽ ഭാഗത്തോളമാത്രമേ മാലിന്യം ഉണ്ടായിരുന്നുള്ളൂ. ഇത് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് സ്റ്റാൻഡിനകത്ത് വീണത്. വീഴ്ചക്ക് നഗരസഭ നടപടിയെടുക്കും. എന്നാൽ, പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ്. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് നഗരസഭ നടത്തുന്നത്. ഹരിത കർമസേന എല്ലാ വീടുകളിൽനിന്നും മാലിന്യമെടുക്കുന്നുണ്ട്. ടൗൺ നവീകരണം ആരംഭിക്കുന്ന ഘട്ടത്തിൽ എൽ.ഡി.എഫ് ഭരണസമിതിക്കു ലഭിക്കുന്ന പിന്തുണയിൽ വിറളിപിടിച്ചാണ് യു.ഡി.എഫ്. കുപ്രചാരണം നടത്തുന്നതെന്ന് കൗൺസിലർ വി. ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.