പാറക്കടവ്: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റിൻെറയും നാഷനൽ സർവിസ് സ്കീമിൻെറയും നേതൃത്വത്തിൽ ചെക്യാട് 184 ബറ്റാലിയൻ ബി.എസ്.എഫ് കേന്ദ്രത്തിൻെറ സഹകരണത്തോടെ . കാർഗിൽ യുദ്ധത്തിൻെറ 20ാം വാർഷികത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുത്തു. ഇന്ത്യൻ സൈന്യത്തിലെ വിവിധ തസ്തികകളെ പരിചയപ്പെടുത്തുകയും യുദ്ധത്തില്‍ മരണമടഞ്ഞ വീരജവാന്മാരെ അനുസ്മരിക്കുകയും ചെയ്തു. ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ എം. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഹവിൽദാർ സിബി കൃഷ്ണൻ, പ്രിൻസിപ്പൽ പി.ടി. അബ്ദുറഹ്മാൻ, പ്രോഗ്രാം ഓഫിസർ ടി.കെ. ജാബിർ, കെ.സി. റഷീദ്, എം.പി. സലീം, മുഹമ്മദ് നെല്യാട്ട്, ഫാത്തിമ അൻവർ സംസാരിച്ചു. പുറമേരി കെ.ആർ ഹൈസ്കൂളിൽ എക്സ് സർവിസ് ലീഗും എൻ.സി.സിയും പരിപാടി സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.