ഓമശ്ശേരി: ഗ്രാമങ്ങളിൽ മയക്കുമരുന്നു പിടിമുറുക്കുന്നു. ഉപയോഗത്തോടൊപ്പം ലഹരി കടത്തും തൊഴിലാക്കിയ ഏതാനും യുവാക ്കൾ ഖത്തറിൽ അറസ്റ്റിലായി. മയക്കുമരുന്നു കടത്തിയതിൻെറ പേരിൽ പുത്തൂർ, അമ്പലക്കണ്ടി പ്രദേശങ്ങളിലെ യുവാക്കളാണ് കഴിഞ്ഞയാഴ്ച ഖത്തറിൽ ജയിലിലായത്. നേരത്തേ സമാന കേസുകളിൽ രണ്ടുപേർ ജയിലിലാണ്. ഇതോടെ, അഞ്ചുപേർ ലഹരി കടത്ത് കേസിൽ ജയിലിലായി. ഇവർ വഞ്ചിക്കപ്പെട്ടതാണോ അതല്ല വിൽപനക്കായി മയക്ക് മരുന്ന് കടത്തിയതാണോ എന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പെട്ടെന്ന് പണക്കാരനാവുക എന്നതാണ് ഇത്തരം യുവാക്കളുടെ ലക്ഷ്യം. യുവാക്കളെ വലയിലാക്കാൻ വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബോധവത്കരണവും പൊലീസ് നടപടിയും മയക്കുമരുന്നു മാഫിയകളിൽനിന്ന് നാടിനെ രക്ഷിക്കാൻ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.