കക്കോടിയിൽ മൂന്ന് ആഴ്ചക്കിടെ ഇത് അഞ്ചാമത്തെ മോഷണം. എട്ട് ഗ്രാം ആഭരണവും 200 ഗ്രാം വെള്ളിയും നഷ്ടമായി കക്കോടി: കക ്കോടി ബസാറിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ മോഷണം. ശനിയാഴ്ച രാവിലെ ഉടമ അനീഷ് കുമാർ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. പിൻഭാഗത്തെ ചുമരിലെ കല്ലുകൾ ഇളക്കി നീക്കി ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. എട്ട് ഗ്രാം സ്വർണവും 200 ഗ്രാം വെള്ളി ആഭരണങ്ങളും നഷ്ടമായി. സ്വർണമാണെന്ന് കരുതി, ജ്വല്ലറിയിൽ ഡിസ്പ്ലേക്ക് വെച്ചിരുന്ന റോൾഡ് ഗോൾഡിൻെറ മുഴുവൻ ആഭരണങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയി. എസ്.ഐ ടി.എം. നിധീഷിൻെറ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.