കാൽനടക്കാരന് ബസിടിച്ച് പരിക്കേറ്റു

കൊയിലാണ്ടി: സ്വകാര്യ ബസ് തട്ടി കാൽനടയാത്രക്കാരന് ഗുരുതര പരിക്കേറ്റു. കൊരയങ്ങാട് തെരുവിലെ കുന്നക്കണ്ടി പറമ് പിൽ രവീന്ദ്രനാ(57)ണ് പരിക്കേറ്റത്. ദേശീയപാതയിൽ പഴയ ആർ.ടി ഓഫിസിനു സമീപം കോഴിക്കോട്ടുനിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വീട്ടിലേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ ട്രാൻസ്ഫോർമറിനിടയിലേക്ക് തെറിച്ചുവീണ രവീന്ദ്രനെ നാട്ടുകാർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലുമെത്തിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് രവീന്ദ്രൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.