പയ്യോളി: സംസ്ഥാനത്ത് നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജില്ല കോ ൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് 'പ്രയാൺ 2019' ഇരിങ്ങൽ സർഗാലയയിലെ ശരത് ലാൽ, കൃപേഷ് നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ മതേതര ഐക്യം തകർത്തത് പിണറായി വിജയനും കൂട്ടരുമാണ്. ഇതിനു കാലത്തോടും ചരിത്രത്തോടും ഇവർ കണക്കു പറയേണ്ടി വരും. സി.പി.എമ്മിൻെറ ശത്രു ബി.ജെ.പിയാണോ കോൺഗ്രസാണോ എന്ന് സി.പി.എം വ്യക്തമാക്കണം. കേരളത്തിൽ പൊലീസ് രാജാണ് നടക്കുന്നത്. പൊലീസ് പ്രവർത്തിക്കുന്നത് മദയാനകളെ പോലെയാണെന്നും രാജ്കുമാറിൻെറ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കർണാടകത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുന്നത് നരേന്ദ്ര മോദിയാണ്. ജനാധിപത്യ പ്രക്രിയയെ ബി.ജെ.പിയാണ് അട്ടിമറിക്കുന്നത്. പാർലമൻെറിൽ സത്യപ്രതിജ്ഞ ചടങ്ങിൽ മുഴങ്ങിയത് തീവ്രഹിന്ദുത്വ രാജ്യത്തിനായുള്ള കാഹളമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി.എം. സുരേഷ് ബാബു, അഡ്വ. കെ.പി. അനിൽകുമാർ, വി.എ. നാരായണൻ, അഡ്വ. കെ. പ്രവീൺകുമാർ, മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, മഠത്തിൽ നാണു, കാവിൽ രാധാകൃഷ്ണൻ, ശശിധരൻ കരിമ്പനപാലം എന്നിവർ സംസാരിച്ചു. എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗം പി.സി. ചാക്കോ, മധുഭാസ്കർ എറണാകുളം എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.