ചാലിയാർ പുഴയിൽ കോഴിമാലിന്യം തള്ളാനെത്തിയ രണ്ടുപേരെയും കടയുടമയെയും പിടികൂടി

ഫറോക്ക്: ചാലിയാർ പുഴയിൽ കോഴിക്കടയിലെ മാലിന്യങ്ങൾ തള്ളാനെത്തിയ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി. കുണ്ടായിത ്തോട് കളത്തിൽവീട്ടിൽ വിപിൻ (19), രാമനാട്ടുകര പട്ടത്തിൽ ഹൗസിൽ മുഹമ്മദ് അഫ്രാൻ (19) എന്നിവരെയാണ് ചെറുവണ്ണൂർ ചാലിയാർ തീരം റെസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ കാവലിരുന്ന് ചൊവ്വാഴ്ച രാത്രി 11 മണിയോടെ പിടികൂടിയത്. ഇവർക്ക് കോഴിമാലിന്യം നൽകിയ ചെറുവണ്ണൂരിലെ നല്ലോളി ചിക്കൻ സ്റ്റാൾ ഉടമ സിദ്ദീഖിനെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. വത്സൻ പറഞ്ഞു. ചാലിയാർ പുഴയിൽ ഫറോക്ക് പഴയപാലത്തിന് സമീപമാണ് ഇവർ സ്കൂട്ടറിൽ ചാക്കുകളിൽ നിറച്ച മാലിന്യങ്ങൾ തള്ളാനെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് നല്ലളം പൊലീസും കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. പിടികൂടിയ മൂന്നുപേരോടും ബുധനാഴ്ച രാവിലെ ആരോഗ്യ വിഭാഗം ഹെൽത്ത് ഓഫിസറുടെ മുന്നിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹെൽത്ത് ഓഫിസർ ആർ.എസ്. ഗോപകുമാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. കോർപറേഷൻ നിർദേശിച്ച ഒരു സംവിധാനവും ചെറുവണ്ണൂരിലെ നെല്ലോളി ചിക്കൻ സ്റ്റാൾ ഉടമ പാലിച്ചിട്ടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. വത്സൻ പറഞ്ഞു. ജൂനിയർ എച്ച്.ഐമാരായ റെജി തോമസ്, കെ.ടി. ജലീൽ എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.