കൂരാച്ചുണ്ട് -വട്ടച്ചിറ റോഡ് തകർന്നു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട്-വട്ടച്ചിറ റോഡ് കുണ്ടുംകുഴിയും നിറഞ്ഞ് കാൽനടയാത്രപോലും അസാധ്യമായി. കൂരാച്ചുണ്ട് പ ഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെട്ട റോഡാണിത്. ലോകബാങ്കിൻെറ സഹായത്താൽ മേലെ അങ്ങാടി മുതൽ -മണ്ണൂപ്പൊയിൽമുക്ക് വരെ ടാറിങ് നടത്തിയിരുന്നു. എന്നാൽ, വെള്ളക്കെട്ടുള്ള ഭാഗത്തെ റോഡ് ചളിക്കുളമായി. വട്ടച്ചിറ അങ്ങാടി എത്തുന്നതു വരെ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. ഇതിലൂടെ യാത്ര ദുഷ്കരമായതോടെ ഓട്ടോറിക്ഷകൾ ഉൾപ്പെടെ സർവിസ് നടത്താൻ മടിക്കുകയാണ്. ബാലുശ്ശേരിയിൽനിന്നും കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നതിന് എളുപ്പമാർഗവുമാണിത്. പഞ്ചായത്ത് ഈ റോഡിനെ അവഗണിക്കുന്നതിൽ പൊതുജനങ്ങൾക്ക് അമർഷമുണ്ട്. എത്രയുംവേഗം ഈ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.