പ്രതിഭ സംഗമം

നാദാപുരം: വിദ്യാഭ്യാസത്തിൻെറ അന്തർദേശീയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പുതുതലമുറ പരിശ്രമിക്കണമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'പ്രതിഭ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലസ് ടു, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകി. മാനേജർ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. കെ.എം. കുഞ്ഞബ്ദുല്ല, വി.സി. ഇഖ്ബാൽ, നരിക്കോൾ ഹമീദ്ഹാജി, കെ.ജി. അസീസ്, ഹാരിസ് മാത്തോട്ടം, എൻ. ബഷീർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സി.കെ. അബ്ദുൽ ഗഫൂർ സ്വാഗതവും കെ.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.