സ്കൂൾ ഹാൾ ഉദ്ഘാടനം

കക്കോടി: ജില്ല പഞ്ചായത്തിൻെറ സഹായത്തോടെ കക്കോടി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഹാൾ ജില്ല പഞ്ചായത്ത് പ്രസ ിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്ക് അനുമോദനവും സ്കൂൾ പ്രിൻസിപ്പലിൻെറ യാത്രയയപ്പും നടന്നു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് മെംബർ ജുമൈലത്ത് ഉപഹാരം നൽകി. ഷാഹിദ അബ്ദുറഹ്മാൻ, മേലാൽ മോഹനൻ, മഞ്ജുള പ്രജിത, പി. ഉണ്ണികൃഷ്ണൻ, കെ. സോമനാഥൻ, വി.കെ. രാമദാസൻ, സുധീർ ചെറുകുളം, ഹസൻ, ജാഫർ ചെറുകുളം, എം.പി. പാർഥസാരഥി, മാമ്പറ്റ കരുണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. പ്രദീപൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.