ചേളന്നൂർ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 'സോഷ്യൽ ഒാഡിറ്റ് ഗ്രാമസഭ' ജില്ലതല പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡിൽ നടന്ന പരിപാടി ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. മുതിർന്ന തൊഴിലുറപ്പ് തൊഴിലാളി കമലം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ചെട്ട്യാങ്കണ്ടി, പി. ഇസ്മയിൽ, പി. ലീല ടീച്ചർ, ബ്ലോക്ക്മെംബർ മുഹമ്മദ് മാസ്റ്റർ, ഗ്രാമപഞ്ചായത്തംഗം ഗൗരി പുതിയോത്ത് എന്നിവർ സംസാരിച്ചു. ചേളന്നൂർ ബ്ലോക്ക് ആർ.പി. പി.ടി. ബിന്ദു റിപ്പോർട്ടവതരിപ്പിച്ചു. കോഴിക്കോട് ജില്ല ആർ.പി കെ. ചിഷ്ന ആമുഖഭാഷണം നടത്തി. ആർ.പി മാരായ അബ്ദുൽമനാഫ്, അംജദ് അബ്ബാസ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗം വി. ജിതേന്ദ്രനാഥ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി എ. ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.