അടിത്തറയിളകുന്നു, പാലം അപകടത്തിൽ

കൊടിയത്തൂർ: 35 വർഷത്തിലധികം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ. കൊടിയത്തൂർ മുക്കം റോഡിൽ കൊടിയത്തൂരിനെയും കക്കാടിനെയും ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലമാണ് അടിത്തറയുടെ കരിങ്കല്ലുകൾ തകർന്ന നിലയിലായത്. പാലത്തിൻെറ കോൺക്രീറ്റും അടർന്നുവീണു കമ്പികൾ തുരുമ്പെടുത്ത് പുറത്തുവന്ന നിലയിലാണ്. രണ്ടു വർഷം മുമ്പ് 4.95 കോടി രൂപ ഉപയോഗിച്ചു നവീകരിച്ച റോഡിലാണ് ഈ പാലം. ദിവസേന ചെറുതും വലുതുമായ നൂറിലധികം വാഹനങ്ങൾ ഈ പാലം വഴികടന്നുപോകുന്നുണ്ട്. പ്രദേശത്തെയും മുക്കം ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നിരവധി സ്കൂൾ ബസുകളും പാലം വഴിയാണ് കടന്നുപോവുന്നത്. രണ്ടു വാഹനങ്ങൾക്ക് കടന്നുപോവാൻ പറ്റാത്ത വിധത്തിലുള്ള പാലം പുതുക്കിപ്പണിയണമെന്നാണ് പൊതു ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.