ബി.പി. മൊയ്തീൻ മുക്കത്തി​െൻറ മതേതര മുഖം - ഹമീദ് ചേന്ദമംഗലൂർ

ബി.പി. മൊയ്തീൻ മുക്കത്തിൻെറ മതേതര മുഖം - ഹമീദ് ചേന്ദമംഗലൂർ മൂക്കം: മുക്കത്തിൻെറ മതേതര മുഖമായിരുന്നു ബി.പി. മൊയ്തീൻ എന്ന് പ്രഫ. ഹമീദ് ചേന്ദമംഗലൂർ അഭിപ്രായപ്പെട്ടു. പലരും ചെയ്യുന്നതുപോലെ മതേതരത്വം പ്രസംഗത്തിലൊതുക്കുകയായിരുന്നില്ല ജീവിതത്തിൽ പകർത്തുകയായിരുന്നു മൊയ്തീൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബി.പി. മൊയ്തീൻ സേവാമന്ദിർ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി. ആലി ഹസ്സൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മുക്കം വിജയൻ, എം. സുകുമാരൻ, മുക്കം ബാലകൃഷ്ണൻ, എം. അശോകൻ, എ.എം. അബ്ദുറഹിമാൻ, ഗർവാസിസ് വട്ടുകളം, ഷീല കല്ലൂർ, സി.ഡി. വർക്കി, ദാമോദരൻ കോഴഞ്ചേരി, ടി.എ. രാധാകൃഷ്ണൻ, കെ. രവീന്ദ്രൻ, എ.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. എ.എം. ജമീല സ്വാഗതവും എസ്. പ്രഭാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.