മുക്കം: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടിക്കെതിരെയും, കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെയും കാരശ്ശേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ യു.ഡി.ഫ് ധർണ നടത്തി. വി.കെ. ഉസൈൻകുട്ടി ഉദ്ഘാടനം ചെയ്തു. മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ കെ. കോയ അധ്യക്ഷത വഹിച്ചു. സത്യൻ മണ്ടയിൽ, ഇ.പി. ബാബു, അബ്ദു കൊഴങ്ങോറൻ, കെ.ടി. മൺസൂർ, സലാം തേക്കുംകുറ്റി, അബ്ദുൽ ബർ, മുഹമ്മദ് ദിശാൽ, ജി. അജിത്ത് കുമാർ, റഊഫ് കൊളക്കാടൻ, ജംഷിദ് ഒളകര, പി.പി. ശിഹാബുദ്ദീൻ, റീന പ്രകാശ്, എം.എ. സൗധ ടീച്ചർ, ശാന്ത ദേവി മൂത്തേടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.